pls click here to read it in pdf fridaykutba 5.2.10
الأُسْرَةُ السَّعِيدَةُ
സന്തുഷ്ഠ കുടുംബം
وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآَيَاتٍ لِقَوْمٍ يَتَفَكَّرُونَ (الروم 21)
സമാധാനം ലഭിക്കാനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ അല്ലാഹു സൃഷ്ടിച്ചു , നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തു. തീര്‍ച്ചയായും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് അവകളില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
ഹബീബ് റസൂലുല്ലാഹി(സ) പറഞ്ഞു:
خَيْرُكُمْ خَيْرُكُمْ لأَهْلِهِ، وَأَنَا خَيْرُكُمْ لأَهْلِي ( الترمذي : 3895) .
നിങ്ങളില്‍ ഏറ്റവും നല്ലവന്‍ നിങ്ങളുടെ കുടുംബത്തോട് നല്ല നിലയില്‍ പെരുമാറുന്നവനാണ്. ഞാന്‍ എന്‍റെ കുടുംബത്തോട് ഏറ്റവും നല്ല നിലയില്‍ പെരുമാറുന്നവനാണ്.
സഹോദരങ്ങളേ….
കുടുംബം മനുഷ്യ ജീവിതത്തിന്‍റെ പ്രധാന ഘടകമാണ്. സമൂഹം ശരീരമാണെങ്കില്‍ കുടുംബം ഹൃദയമാണ്. കുടുംബം കൊണ്ട് വിവക്ഷിക്കുന്നത് , മാതാപിതാകളും സഹോദരന്‍മാരും മാത്രമല്ല, ഉമ്മാമ ഉപ്പാപയും-എളാപ്പ അമ്മായിയും കുടുംബത്തിന്‍റെ പരിധിയില്‍ പെടും. കുടുംബ ബന്ധം ചേര്‍ക്കുന്നത് ഇസ്ലാമിക വീക്ഷണത്തില്‍ ഒരു ബാധ്യത കൂടിയാണ്. നല്ല കുടുംബത്തിന്‍റെ അടിത്തറ അല്ലാഹുവിന്‍റെ പാത പിമ്പറ്റുമ്പോഴാണ്‍ സക്ഷാത്കരിക്കുന്നത്. ഉദാരമായ പെരുമാറ്റവും സത്സ്വഭാവവുമാണ്‍ പ്രധാനം. ഒരു വീട്ടീല്‍ ദമ്പതികള്‍ പരസ്പരം സ്നേഹവും പുഞ്ചിരിയും ക്ഷമയും ഉള്ള ജീവിതം നയിക്കുമ്പോള്‍ ആ ഗൃഹാന്തരീക്ഷത്തിൽ ജീവിക്കുന്ന സന്തതികളും നന്നാവുന്നു. ഭര്‍ത്താവ് തന്‍റെ ഭാര്യയോട് ക്ഷമയോടും ദയയോടും പെരുമാറുക എന്നത് വളരേ പ്രധാനമാണ്, അത് കൊണ്ടാണ് ഖുര്‍ആന്‍ പറയുന്നത് :
وَعَاشِرُوهُنَّ بِالْمَعْرُوفِ ( النساء :19)
അവരോട് നിങ്ങള്‍ നല്ല നിലയില്‍ സഹവര്‍ത്തിക്കുക
وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ (البقرة 228)
ഭര്‍ത്താക്കന്‍മാരോട് സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്
فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا (نساء 19)
നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം(അത് കണക്കിലെടുക്കേണ്ട, കാരണം)നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം
നബി(സ) പറയുന്നു
لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً، إِنْ كَرِهَ مِنْهَا خُلُقًا رَضِىَ مِنْهَا آخَرَ (مسلم 1469)
ഒരു സത്യ വിശ്വാസി(ഭര്‍ത്താവും)യും ഒരു സത്യ വിശ്വാസിനി(ഭാര്യ)യോട് ദേഷ്യപ്പെടരുത്; അവളുടെ ഒരു സ്വഭാവത്തില്‍ വെറുപ്പ് തോന്നുന്നുണ്ടെങ്കില്‍ മറ്റൊരു സ്വഭാവത്തില്‍ തൃപ്തി തോന്നും.
പ്രവാചകനില്‍ ദമ്പതികള്‍ക്ക് നല്ല മാതൃകയുണ്ട്. നബി(സ) ഒരു നല്ല കുടുംബമായിരുന്നു നയിച്ചിരുന്നത്. ഒരിക്കലും ക്രൂരമായി പെരുമാറിയിരുന്നില്ല. വളരേ അധികം മയത്തോടെയായിരുന്നു പെരുമാറിയിരുന്നത്. രാത്രി ഇശാ നിസ്കാരം കഴിഞ്ഞാല്‍ ഭാര്യന്മാരോട് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും സംസാരിച്ച് അവരെ സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു.
أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا، وَخِيَارُكُمْ خِيَارُكُمْ لِنِسَائِهِمْ خُلُقًا (ترمذي 1162)
ഏറ്റവും നല്ല സല്‍സ്വഭാവിയാണ്‍ പരിപൂർണ്ണ വിശ്വാസി, ഭാര്യന്മാരോട് നല്ല നിലയിൽ പെരുമാറുന്നവനാണ്‍ ഏറ്റവും നല്ല സത്‌സ്വഭാവി.
അസ്വദ്(റ) ഒരിക്കല്‍ ആയിശ(റ)വിനോട് ചോദിച്ചു: നബി(സ) വീട്ടിൽ എന്താണ്‍ ചെയ്യാറുള്ളത്? അപ്പോൾ ആയിശ(റ) പറഞ്ഞു : നബി(സ) തന്‍റെ കുടുംബത്തെ(വീട്ട് ജോലികളിൽ ) സഹായിക്കുമായിരുന്നു.നിസ്കാര സമയമാകുമ്പോൾ നിസ്കാരത്തിലേക്ക് പുറപ്പെടും.
ഭാര്യയും ഭര്‍ത്താവിനോട് നല്ല നിലയിൽ പെരുമാറേണ്ടതുണ്ട്. അല്ലാഹു പറയുന്നു:
فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِلْغَيْبِ بِمَا حَفِظَ اللَّهُ(نساء 34)
നല്ലവരായ സ്ത്രീകൾ(ഭർത്താവിന്‍റെ സാനിധ്യത്തിൽ) അനുസരണശീലമുള്ളവരും, (ഭര്‍ത്താവിന്‍റെ അഭാവത്തിൽ) സൂക്ഷിക്കുന്നവരുമാണ്‍.(എന്ന് വെച്ചാൽ തന്‍റേ ശരീരത്തെ സൂക്ഷിക്കുകയും , വീട്, മക്കൾ, സ്വത്ത് എന്നിവകളെ സംരക്ഷിക്കുകയും ചെയ്യും)
നബി(സ) പറയുന്നു:
أَلاَ أُخْبِرُكَ بِخَيْرِ مَا يَكْنِزُ الْمَرْءُ؟ الْمَرْأَةُ الصَّالِحَةُ إِذَا نَظَرَ إِلَيْهَا سَرَّتْهُ وَإِذَا أَمَرَهَا أَطَاعَتْهُ وَإِذَا غَابَ عَنْهَا حَفِظَتْهُ(أبوداود 1164)
മനുഷ്യന്‍ ഏറ്റവും നല്ല സമ്പാദ്യം എന്താണെന്ന് പറഞ്ഞു തരട്ടെയോ?
സദ്സ്വഭാവിയായ ഭാര്യ, അവളെ ഒന്ന് നോക്കിയാൽ അവനെ സന്തോഷിപ്പിക്കും, വല്ലതു കൽപിച്ചാൽ അത് ചെയ്യും, അവൻ സന്നിധിയിൽ ഇല്ലെങ്കിൽ സൂക്ഷിക്കേണ്ടതൊക്കെയും സൂക്ഷിക്കും.
ഭര്‍ത്താവിനെ വഴിപ്പെടുകയും, മക്കളെ നല്ല നിലയിൽ വളര്‍ത്തുകയും ചെയ്യുക എന്നത് ഒരു ഭാര്യ ചെയ്യുന്ന ഏറ്റവും വലിയ സേവനമാണ്‍. തനിക്കും തന്‍റെ കുടുംബത്തിന്നും മാത്രമല്ല, തന്‍റെ സമൂഹത്തിന്ന് കൂടി വലിയ സംഭാവനയാണ്‍ അവൾ ചെയ്യുന്നത്
nb: ഇത് ഖുത്ബയുടെ ഉൾ സാരം മാത്രമാണ്, ഇതിൽ പ്രതിപാദിച്ച ഹദീസ്/ആയത്ത് മനഃപാഠമാക്കാൻ ശ്രമിക്കുക. കുറഞ്ഞത് രണ്ടാവർത്തി വായിച്ച് അറബി ഖുത്ബ കേൾക്കാൻ ശ്രമിക്കുക, അല്ലാഹു ഖൈർ ചെയ്യാൻ തുണക്കട്ടെ. ഈയുള്ളവനിക്ക് വേണ്ടി ദുആ ചെയ്യുമല്ലോ, അക്ഷര/ആശയ പിശക്ക് ഉണർത്തിയാൽ വളരെ നന്ന്
shaheedazhary@gmail.com
അബ്ദുശ്ശഹീദ് അസ്‌ഹരി ബള്ളൂർ
തിരുദൂതരുടെ അനുയായികളെന്ന് അഭിമാനിക്കുന്നവർ.. ആയത്തും ഹദീസുകളും മനപാഠമുള്ളവർ. ..ജനങ്ങളെ അത് ഉപദേശിക്കുന്നവർ പോലും പലപ്പോഴും പ്രവചക ചര്യകൾ ജീവിതത്തിൽ പകർത്തി മാതൃകയാവുന്നതിൽ ഏറെ പിറകിലാണെന്നതാണ് വാസ്തവം.
ഈ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു
فلهم مني التحية اجزلها والمحبة اصدقها , شكر من القلب ابعثه من القلب ليصل الى قلوبكم, لكم الشكر على اتحافكم لنا بكل جيد ومفيد.
شوكت على الثقافي المصباحي
الجبيل المملكة العربية السعودية
فلكم مني التحية اجزلها والمحبة اصدقها , شكر من القلب ابعثه من القلب ليصل الى قلوبكم, لكم الشكر على اتحافكم لنا بكل جيد ومفيد.
شوكت على الثقافي المصباحي
الجبيل المملكة العربية السعودية